വണ്ടിയില്‍ പെട്രോള്‍ ഇല്ലെന്ന് ബന്ധുക്കള്‍ ; വിദഗ്ധ പരിശോധനയ്ക്ക് രാസപരിശോധനയ്ക്കായി അയച്ചു

By parvathyanoop.03 02 2023

imran-azharകണ്ണൂര്‍: കാറിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച കേസില്‍ വണ്ടിയില്‍ പെട്രോള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.രണ്ട് കുപ്പി കുടിവെള്ളമാണ് ഇണ്ടായിരുന്നതെന്നാണ് മരിച്ച റീഷയുടെ അച്ഛന്‍ പറഞ്ഞത്.

 

മകള്‍ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍ പറഞ്ഞത്.

 

വഴിയില്‍ എത്ര പെട്രോള്‍ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് കാറില്‍ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ രാസപരിശോധനയ്ക്കായി അയച്ചു.

 

കത്തിയ കുപ്പിയില്‍ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഫൊറന്‍സിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ.

 

കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭര്‍ത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയില്‍നിന്നാണ് തീ ഉയര്‍ന്നത്. കാര്‍ നിര്‍ത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാന്‍ പറഞ്ഞു.

 

പിന്‍സീറ്റില്‍ ഇരുന്നവര്‍ ഇറങ്ങിയെങ്കിലും മുന്നിലെ സീറ്റിലിരുന്ന റീഷയ്ക്കും പ്രജിത്തിനും ഇറങ്ങാന്‍ കഴിഞ്ഞില്ല.പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ തൊലിയും പേശികളും പൂര്‍ണമായും കത്തിയിരുന്നു

 

 

 

 

OTHER SECTIONS