ലഹരിയോട് 'നോ' പറയാം, മോക്ഷയ്ക്ക് തുടക്കമായി

By Web Desk.26 10 2022

imran-azhar

ഫോട്ടോ: ലഹരിവിരുദ്ധ സന്ദേശവുമായി ആരംഭിച്ച മിനി മാരത്തണ്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

 


തിരുവനന്തപുരം: വിദ്യാര്‍ഥികളെയും യുവാക്കളെയും ലഹരിയുടെ പാതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസും ആരോഗ്യ കേരളവും കേരള സര്‍വകലാശാലാ യൂണിയനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മോക്ഷ സാംസ്‌കാരിക മേളയ്ക്ക് തുടക്കമായി. 28 വരെ തുടരും.

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്തും പങ്കെടുത്തു.

 

വൈകിട്ട് മൂന്നിന് ആയുര്‍വേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി ആരംഭിച്ച മിനി മാരത്തണ്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തണ്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ സമാപിച്ചു.

 

28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. 27 ന് ലഘുനാടകം, പോസ്റ്റര്‍ മത്സരങ്ങള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നിവ നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും.

 

 

OTHER SECTIONS