നോയിഡയിലെ ഇരട്ട ടവര്‍ പൊളിച്ച് നീക്കി

By priya.28 08 2022

imran-azhar

 

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഇരട്ട ടവര്‍ സ്‌ഫോടനത്തിലൂടെ പൊളിച്ച് നീക്കി.സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടവര്‍ പൊളിച്ചുമാറ്റിയത്. രണ്ടര വര്‍ഷം മുന്‍പ് എറണാകുളം മരടില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്.

 

സംഭവസ്ഥലത്ത് 560 പൊലീസ് ഉദ്യോഗസ്ഥരെയും എന്‍ഡിആര്‍എഫ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പൂര്‍ത്തിയായി. ഇന്ത്യയില്‍ പൊളിച്ചുനീക്കിയ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.9 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്.


നോയിഡയില്‍ സെക്ടര്‍ 93എ-യില്‍ നിയമം ലംഘിച്ചു നിര്‍മിച്ച സൂപ്പര്‍ടെക് ടവറാണ് അത്. ഡിമോളിഷന്‍ മാന്‍' എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ ടവര്‍ തകര്‍ത്തത്.ഇരട്ട ടവറുകളില്‍ സെയാന്‍ (29 നില), അപെക്‌സ് (32 നില) എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന
ആയിരത്തോളം അപ്പാര്‍ട്‌മെന്റുകളുണ്ട്.

 

 

 

OTHER SECTIONS