ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു: 2 ആണ്‍കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി ഉത്തരകൊറിയ

By Priya.07 12 2022

imran-azhar

 

പ്യോങാങ്: ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍പ്പന നടത്തുകയും ചെയ്ത 2 ആണ്‍കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി ഉത്തരകൊറിയ. 16, 17 വയസ്സുള്ള ആണ്‍കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഭരണകൂടം കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.

 

ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും ജനപ്രീതി വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് കിം ജോങ് ഉന്‍ ഭരണകൂടം
ഇവയ്ക്ക് 2020ല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

 

 

 

OTHER SECTIONS