ലിസി ജോര്‍ജ് ചെമ്മണ്ണൂര്‍ അന്തരിച്ചു

By Web Desk.23 05 2021

imran-azhar

 

ബെംഗളൂരു: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ തൃശൂര്‍ വരന്തരപ്പിള്ളി ജോര്‍ജ് ചെമ്മണ്ണൂരിന്റെ ഭാര്യ ലിസി ജോര്‍ജ് (67) ബസവനഗര്‍ ചെമ്മണ്ണൂര്‍ എന്‍ക്ലേവില്‍ അന്തരിച്ചു. പഴുവില്‍ ചിറമ്മല്‍ കാരാട്ട് കുടുംബാംഗമാണ്.

 

മക്കള്‍: അനീഷ ചെറിയാന്‍ (ചെയര്‍പേഴ്‌സണ്‍, ചെമ്മണ്ണൂര്‍ അക്കാദമി കൊച്ചി), അനൂപ് ചെമ്മണ്ണൂര്‍ (എംഡി ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഒഫ് കമ്പനി ബെംഗളൂരു), അഞ്ജന ജോര്‍ജ് ചെമ്മണ്ണൂര്‍ (ഡയറക്ടര്‍ എസിഡി ജ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു), അഞ്ജുഷ ചെമ്മണ്ണൂര്‍ (ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഡയറക്ടര്‍, ലണ്ടന്‍). മരുമക്കള്‍: ചെറിയാന്‍ സി കാരിപ്പറമ്പില്‍, മേഘ അനൂപ്.

 

സംസ്‌കാരം 23 ഞായറാഴ്ച ബാംഗ്ലൂര്‍ ബാസവനഗര്‍ പള്ളിയില്‍.

 

 

OTHER SECTIONS