വൃദ്ധസദനത്തില്‍ മൊട്ടിട്ട പ്രണയം, 75കാരന് തുണയായി 70കാരി

By Web Desk.02 03 2023

imran-azhar

 


വൃദ്ധസദനത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയില്‍ തന്നെ 75കാരന്‍ ബാബുറാവുവിന്റെ മനസില്‍ 70കാരി അനസൂയ കയറിപ്പറ്റി. തന്റെ പ്രണയം ബാബുറാവു തുറന്നുപറഞ്ഞു. എന്നാല്‍, അനസൂയ സമ്മതം മൂളിയതേയില്ല.

 

പിന്‍മാറാന്‍ ബാബുറാവു തയ്യാറായിരുന്നില്ല. ഒടുവില്‍ പ്രണയത്തിനു മുന്നില്‍ അനസൂയ കീഴടങ്ങി. പ്രണയം, വിവാഹത്തില്‍ എത്തുകയും ചെയ്തു.

 

75കാരനായ ബാബുറാവുവും എഴുപതുകാരി അനുസയയുമാണ് വൃദ്ധസദനത്തില്‍ വെച്ച് വിവാഹിതരായത്.

 

മഹാരാഷ്ട്രയിലെ കൊലഹ്പുരിലാണ് സംഭവം. രണ്ട് വര്‍ഷം മുന്‍പാണ് ജാനകി എന്ന വൃദ്ധ സദനത്തിലേക്ക് ബാബുറാവുവും അനുസയയും എത്തിയത്. ബാബുറാവുവിന്റെ ഭാര്യയും അനുസയയുടെ ഭര്‍ത്താവും മരിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

 

 

 

 

 

 

OTHER SECTIONS