കോവിഡ് വ്യാപനം: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനവിലക്ക് നീട്ടി ഒമാൻ

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

മസ്‌ക്കറ്റ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് നീട്ടി ഒമാൻ.

 

യുഎഇയും പ്രവേശന വിലക്ക് നീട്ടിയിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് അറിയിച്ചത്.

 

രാജ്യത്ത് ദിനംപ്രതി കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

 

ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.

 

ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഒമാൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

 

OTHER SECTIONS