പൗരത്വ ഭേദഗതി ബില്‍; പ്രക്ഷോഭം നേരിടാനൊരുങ്ങി സൈന്യം

By online desk.12 12 2019

imran-azhar

 


ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരായി ഉയരുന്ന പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി സൈന്യം.

 

ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ട് സംഘം സൈന്യത്തെ (രണ്ടു കോളം) ഇറക്കി. അസമിലേക്കും രണ്ടു കോളം സൈനികരെ അയച്ചിരിക്കുകയാണ്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് 5000 അര്‍ധസൈനികരെയും കേന്ദ്രം നിയോഗിച്ചു.

 


അസമിലെ ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ത്രിപുരയില്‍ കാഞ്ചന്‍പുര്‍, മനു എന്നിവിടങ്ങളിലാണ് സൈന്യം എത്തിയത്. അസമില്‍ ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ് എന്നിവിടങ്ങളിലേക്കാണ് സൈന്യം എത്തുക.

 

പ്രചാരണങ്ങളും അനധികൃത സംഘം ചേരലുകളും തടയാന്‍ അസമില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ത്രിപുരയില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കിനു പിന്നാലെ എസ്എംഎസും നിരോധിച്ചു.

 

അസമില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. നൂറ് കണക്കിന് പേരെ തടവിലാക്കി. 8 ട്രെയിനുകള്‍ റദ്ദാക്കുകയും 6 ട്രെയിനുകളുടെ സര്‍വീസ് വെട്ടിക്കുറക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ പ്രതിഷേധ പ്രകടനം നടത്തി.

 

 

OTHER SECTIONS