By Web Desk.07 02 2023
സൗദി അറേബ്യയിലെ എന്‍ജിനീയര്‍മാരിലും സാങ്കേതിക വിദഗ്ധരിലും അഞ്ചിലൊന്ന് ഇന്ത്യക്കാര്‍. സൗദി എന്‍ജിനീയേഴ്‌സ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 21.17 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍.
രാജ്യത്തെ ആകെ എന്‍ജിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും എണ്ണം 4,29,055 ആണ്. ഇതിലേറ്റവും കൂടുതല്‍ സ്വദേശികളുമാണ്. 36.42 ശതമാനം സൗദി പൗരന്മാരായ എന്‍ജിനീയര്‍മാരാണുള്ളത്. തൊട്ടടുത്ത് 21.63 ശതമാനവുമായി ഈജിപ്തിനാണ്.
നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യയും ഈജിപ്തും തമ്മിലുള്ളത്. 21.17 ശതമാനമാണ് ഇന്ത്യക്കാറുള്ളത്. പാകിസ്താനി എന്‍ജിനീയര്‍മാര്‍ 13.33 ശതമാനവും ഫിലിപ്പീന്‍സുകാര്‍ 7.46 ശതമാനവുമാണ്.