പെരുമ്പാവൂരിൽ നിയന്ത്രണംവിട്ട ടോറസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്

By Sooraj Surendran.17 04 2021

imran-azhar

 

 

എറണാകുളം: അമിത വേഗതിയിലെത്തി നിയന്ത്രണംവിട്ട ടോറസ് വാഹനങ്ങളെ ഇടിച്ചു തെറുപ്പിച്ച് അപകടം.

 

പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിലാണ് സംഭവം. പെരുമ്പാവൂർ ഭാഗത്ത് നിന്നുവന്നടോറസ് എതിർ ദിശയിൽ എത്തിയ ലോറികളിൽ ഇടിച്ചാണ് അപകടമുണ്ടായത്.

 

അപകടത്തിൽ ടോറസ് ഡ്രൈവർ അരുൺ കുമാറിന് കാലിന് പരുക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

 

ഇതിനിടയിൽ ടോറസ് ഒരു ബൈക്ക് യാത്രികനെയും ഇടിച്ചുതെറിപ്പിച്ചു.

 

പക്ഷെ ബൈക്ക് യാത്രികൻ അത്ഭുദകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

 

OTHER SECTIONS