കോവിഡ് ചികിത്സാ നിരക്ക് ഈടാക്കുന്നത് തടയാൻ കൂടുതൽ നടപടി; സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ്‌സൈറ്റിലും ആശുപത്രികളിലും പ്രദർശിപ്പിക്കണം

By sisira.15 05 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കൂടുതൽ നടപടികളുമായി സർക്കാർ.

 

കൊവിഡ് ചികിത്സയ്ക്ക് ഉൾപ്പെടെ സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ്‌ സൈറ്റിലും ആശുപത്രികളിലും പ്രദർശിപ്പിക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി.

 

ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയ്ക്കായി മൂന്നംഗ സമിതിയെ രൂപീകരിച്ചു.

 

ജനറൽ വാർഡിൽ പരമാവധി 2645 രൂപയാണ് ഒരു ദിവസം ഈടാക്കാനാകുക. ജനറൽ വാർഡുകളിൽ കിടക്ക, റജിസ്ട്രേഷൻ, നഴ്സിംഗ് ചാർജ്ജ് അടക്കം പരമാവധി ഒരു ദിവസം 2645 രൂപമാത്രമാണ് ഈടാകേണ്ടത്.

 

എൻഎബിഎച്ച് അംഗീകാരമുള്ള ആശുപത്രികൾക്ക് 2910 രൂപ വരെയാകാം. ഹൈഡിപ്പഡന്‍സി യൂണിറ്റിൽ ദിവസം 3795, രൂപയും ഐസിയുവിൽ 7800 രൂപയുമാണ് പുതുക്കിയ നിരക്ക്.

 

വെന്‍റിലേറ്റർ സൗകര്യം ഉപയോഗിച്ചാൽ 13, 800 രൂപ നൽകണം. ജനറൽ വാർഡിൽ ഒരു ദിവസം 2 പിപിഇ കിറ്റിന്‍റെയും ഐസിയുവിൽ ആണെങ്കിൽ 5 പിപിഇ കിറ്റിന്‍റെയും വിലമാത്രമേ രോഗിയിൽ നിന്ന് ഈടാക്കാവൂ.

 

ജനറൽ വാർഡ് ആണെങ്കിൽ പിപിഇ കിറ്റിന് ഓരോ രോഗിയിൽ നിന്നും പണം പ്രത്യേകം ഈടാക്കരുത്. അമിത ഫീസ് ഈടാക്കിയാൽ പത്തിരട്ടി പിഴയൊടുക്കണം.

OTHER SECTIONS