By Lekshmi.06 06 2023
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മാത്രം മതിയാകില്ലെന്ന് വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം. പ്രാദേശികതലത്തിലെ ശക്തമായ ഇടപെടലാണ് വിജയത്തിന് ആവശ്യമെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തെ വിശകലനം ചെയ്തുകൊണ്ടുള്ള എഡിറ്റോറിയലിലാണ് ഈ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിക്ക് 'മോദി മാജിക്' മാത്രം മതിയാകില്ല എന്നതിന്റെ സൂചനയാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ പരാജയമെന്നാണ് വിലയിരുത്തല്‍.
ഞെട്ടിക്കുന്നതല്ലെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കറുടെ ആര്‍ട്ടിക്കള്‍ തുടങ്ങുന്നത്. ബിജെപിക്ക് സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള ശരിയായ സമയമാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനതലത്തില്‍ സ്വാധീനം ചെലുത്താനായാല്‍ മാത്രമെ ഇനി തിരഞ്ഞെടുപ്പുകളില്‍ വിജയം കാണാനാകൂ. കര്‍ണാടകയില്‍ അതുണ്ടായില്ലെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.