ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സര്‍ക്കാരിന്‍റെ കളിക്കൊപ്പം ചേരരുത്; വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടത്- പി.ചിദംബരം

By sisira.15 05 2021

imran-azhar

 

 

ദില്ലി: കേന്ദ്ര സ‍ർക്കാരിന്‍റെ പുതിയ വാക്സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി.ചിദംബരം.

 

ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസും രണ്ടാമത്തെ ഡോസും തമ്മിലുള്ള അന്തരം 12 മുതല്‍ 16 ആഴ്ചയായി വര്‍ധിപ്പിച്ചു. എന്നാല്‍ ബ്രിട്ടനിലെ സർക്കാര്‍ അത് എട്ടാഴ്ചയായി കുറക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും സര്‍ക്കാരിന്‍റെ കളിക്കൊപ്പം ചേരരുത്. ഏത് സര്‍ക്കാരുകള്‍ ആയാലും വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടത്.

 

ശാസ്തജ്ഞരും ആരോഗ്യവിദ്ഗധരും സര്‍ക്കാര്‍ ഒരുക്കുന്ന കെണിയില്‍ വീഴും. ഒടുവില്‍ സര്‍ക്കാര്‍ പഴി നിങ്ങളുടെ മേല്‍ ചാരും. ഏത് സര്‍ക്കാരുകള്‍ ആയാലും വിദഗ്ധര്‍ സത്യം പറയുകയാണ് വേണ്ടത് - ചിദംബരം പറഞ്ഞു.

OTHER SECTIONS