പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു

By web desk .01 10 2022

imran-azhar

 

ഡല്‍ഹി : പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു. നിയമപരമായ പ്രശ്‌നങ്ങളുണ്ടായതോടെ അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയില്‍ നിന്നും സെര്‍ച്ച് ചെയ്യുമ്പോള്‍ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എഴുതി കാണിക്കുന്നത്.

നിയമവിരുദ്ധ ഉള്ളടക്കമുള്ളതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയില്‍ ഇന്ത്യ നിരവധി പാകിസ്ഥാന്‍ ഹാന്‍ഡിലുകള്‍ നിരോധിച്ചപ്പോള്‍ പാക്ക് സര്‍ക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നു. എന്നാല്‍ അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

 

 

OTHER SECTIONS