100 വര്‍ഷം പാലാരിവട്ടം പാലം കുലുങ്ങില്ല!

By Rajesh Kumar.06 03 2021

imran-azhar

 


ഒടുവില്‍ പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിനായി തുറക്കുന്നു. 100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. പൂര്‍ത്തിയായ പാലം ഉദ്യോഗസ്ഥരുമായി അന്നേ ദിവസം സന്ദര്‍ശിക്കും.

 

41 കോടി 70 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ നിര്‍മിച്ച പാലം ഒറ്റ വര്‍ഷം കൊണ്ട് തകര്‍ന്നത്. തുടര്‍ന്ന് 22 കോടി 80 ലക്ഷം ചെലവിട്ടാണ് പുനര്‍നിര്‍മാണം.

 

ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക സംഘം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍, ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

ഇതിനെതിരെ കരാറുകമ്പനി കേസ് നല്‍കിയെങ്കിലും സുപ്രീം കോടതി പുനര്‍നിര്‍മ്മാണത്തിനു അനുമതി നല്‍കി.

 

തുടര്‍ന്ന് നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു നല്‍കി.22.68 കോടി പുനര്‍നിര്‍മ്മാണച്ചെലവില്‍ 8 മാസക്കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍, അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി.

 

ഭാരപരിശോധന തൃപ്തികരമായി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനു അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഗതാഗതത്തിനായി തുറക്കുന്നത്.

 

 

 

OTHER SECTIONS