പള്ളിപ്പുറത്തെ സ്വർണക്കവർച്ച; രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ സ്വർണക്കവർച്ചാ കേസിൽ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്.

കവർച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497996985, 9497990019 ഈ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശം

സ്വർണ വ്യാപാരിയെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് നൂറ് പവൻ സ്വർണമാണ് കവർന്നത്. രാത്രിയാണ് പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ കാർ ആക്രമിച്ച് നൂറു പവനോളം സ്വർണ്ണം കവർന്നത്. കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമെന്ന് സ്വർണ്ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിക്കുന്നു.

ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വർണ്ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവർ നടത്തിയ കവർച്ചയാണെന്നും സമ്പത്ത് പറഞ്ഞു.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമ്പത്തിന്റെ മുൻ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച സംഘം തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

റൂറൽ എസ്.പി പി.കെ മധു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വാഹനം തടഞ്ഞ് നിർത്തി ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ സ്വർണക്കവർച്ചാ കേസിൽ രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്. കവർച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497996985, 9497990019 ഈ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശം

OTHER SECTIONS