'ജലീൽ ഷേക്സ്പിയറുടെ ഇയാഗോയെപ്പോലും പിന്നിലാക്കിയ സുന്ദരനായ വില്ലനാണ്': പന്തളം സുധാകരൻ

By സൂരജ് സുരേന്ദ്രന്‍.13 04 2021

imran-azhar

 

 

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ച കെ.ടി ജലീലിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ രംഗത്ത്.

 

"പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ ചവിട്ടിയിറക്കപ്പെട്ട ജലീൽ താങ്കൾ ഷേക്സ്പിയറുടെ ഇയാഗോയെപ്പോലും പിന്നിലാക്കിയ സുന്ദരനായ വില്ലനാണ്" പന്തളം സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. "പിണറായി സർക്കാരിന്റ തുടക്കവും ബന്ധുനിയമന വിവാദ രാജിയിൽ ,ഒടുവിൽ ഒടുക്കവും..!

 

അർഹതയുണ്ടായിരുന്നട്ടും പിൻവാതിൽ നിയമനങ്ങൾ മൂലം ,അവഗണിക്കപ്പെട്ട് മുട്ടിലിഴയേണ്ടിവന്ന യുവാക്കളുടെ ഹൃദയം പൊട്ടിയ ശാപമാണ് ജലീലിൽ പ്പതിച്ചത്. ജലീലിനെ സംരക്ഷിച്ച മുഖ്യമന്ത്രിയും തെറ്റുകാരനല്ലേ?

 

അഴിമതിയിൽ ദുഷിച്ച ജലീലിന്റ രക്തത്തിന് ആരെങ്കിലും ദാഹിക്കുമോ? ആരോപണവിധേയനായപ്പൊഴൊക്കെ കള്ളംപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച, മാർക്കുദാനശീലനായ ഭരണാധികാരി ഉന്നതവിദ്യാഭ്യാസവകുപ്പിനുപോലും നാണക്കേടായിരുന്നുവെന്ന് ഉറപ്പാ’യും പറയാം.

 

അഴിമതിവെളിച്ചത്തുകൊണ്ടുവന്ന പി കെ ഫിറോസിനെ അഭിനന്ദിക്കുന്നു" അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS