പാനൂർ മൻസൂർ വധം: ഒരാൾ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

By സൂരജ് സുരേന്ദ്രന്‍.13 04 2021

imran-azhar

 

 

കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകനായ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

 

പുല്ലൂക്കര സ്വദേശി ബിജേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്.

 

കൊലപാതകത്തിൽ ബിജേഷിന് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

ക്രൈംബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്.

 

ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

 

OTHER SECTIONS