By priya.19 09 2023
ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്‍പ് പഴയ മന്ദിരത്തില്‍ അവസാന പ്രത്യേക സമ്മേളനം ചേര്‍ന്നു. ഇത് വികാര നിര്‍ഭര നിമിഷമാണെന്ന് പ്രത്യേക സമ്മേളനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇവിടെയാണ് ഭരണഘടന രൂപമെടുത്തത്.
ദേശീയ ഗാനത്തിനും, ദേശീയ പതാകയ്ക്കും അംഗീകാരം നല്‍കിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായി. ഈ മന്ദിരത്തില്‍
നാലായിരം നിയമങ്ങള്‍ നിര്‍മ്മിച്ചു. ജമ്മു കാശ്മീര്‍ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിര്‍ശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാന്‍ ജമ്മു കശ്മീര്‍ പുനഃസംഘടന കൊണ്ടുവന്നത്.
ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊര്‍ജ്ജത്തില്‍ ഇന്ത്യ തിളങ്ങുകയാണെന്നും മോദി പറഞ്ഞു. രാജ്യസഭയിലെയും ലോക്‌സഭയിലെയും സ്പീക്കര്‍മാരുടെയും നേതൃത്വത്തിലാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്.
ലോക്‌സഭയില്‍ വനിത സംവരണ ബില്‍ അവതരിപ്പിക്കും; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്‍
ഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് വനിത സംവരണ ബില്‍ അവതരിപ്പിക്കും. ഇന്നത്തെ അജണ്ടയില്‍ ബില്ല് ഉള്‍പ്പെടുത്തി. ഇത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായിരിക്കും.
ലോക്‌സഭ നാളെ ബില്ല് പാസാക്കും. 21 ന് രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കും. വനിത സംവരണ ബില്‍ കോണ്‍ഗ്രസിന്റെതെന്ന് സോണിയ ഗാന്ധി രാവിലെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസാണ് ആദ്യം ബില്‍ കൊണ്ടുവന്നതെന്ന് എംപി രഞ്ജീത്ത് രഞ്ജന്‍ പറഞ്ഞു. 2010 ല്‍ മാര്‍ച്ചില്‍ രാജ്യസഭയില്‍ ബില്‍ പാസാക്കി. ബിജെപി അധികാരത്തില്‍ വന്നിട്ട് ഒന്‍പതര വര്‍ഷമായെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമിട്ട് മാത്രമാണ് ബില്‍ കൊണ്ട് വരുന്നതെന്നും രഞ്ജീത്ത് രഞ്ജന്‍ പറഞ്ഞു.