By web desk.26 05 2023
സോള്‍: വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നു. ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എന്നാല്‍, യാത്രക്കാര്‍ക്ക് ശ്വാസതടസ്സം ഉള്‍പ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡേഗു രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വെയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നത്. വിമാനത്തില്‍ 200 യാത്രക്കാരുണ്ടായിരുന്നു.
റണ്‍വെയില്‍ നിന്ന് 200 മീറ്റര്‍ ഉയര്‍ത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. വാതില്‍ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.