ആംബുലൻസിന്‍റെ ഇന്ധനം തീർന്നു; ജയ്പൂരിൽ ആശുപത്രിയിലെത്തിക്കാൻ വൈകിയ രോഗിക്ക് ദാരുണാന്ത്യം

By Lekshmi.26 11 2022

imran-azhar

 

 

ജയ്പൂർ: ആശുപത്രിയിലേക്ക് പോവുന്നതിനിടെ ആംബുലൻസിലെ ഇന്ധനം തീർന്നതിനെ തുടർന്ന് രോഗി ചികിത്സ കിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ ബൻസ്വാരയിലാണ് സംഭവം.രോഗിയുടെ ബന്ധുക്കൾ വാഹനം തള്ളുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.ബൻസ്വാര സി.എച്ച്.എം.ഒ ഡോ. ബി. പി. വർമ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

 

 

'മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുമെന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകമെന്നും സി.എച്ച്.എം.ഒ പറഞ്ഞു.കൂടാതെ ആംബുലൻസ് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ തെറ്റ് മാനേജ്മെന്‍റിന്‍റെ ഭാഗത്താണെന്നും സംസ്ഥാന ആരോഗ്യ പരിപാലന വിഭാഗന്‍റേതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

OTHER SECTIONS