ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനം,ഓക്സിജനുവേണ്ടി ജനം അലയുന്ന കാഴ്ചകളാണ് കാണുന്നത്- അലഹബാദ് ഹൈക്കോടതി

By sisira.05 05 2021

imran-azhar

 

 

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമെന്ന് അലഹബാദ് ഹൈക്കോടതി.

 

ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചു.

 

എങ്ങനെയാണ് ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടുകയെന്ന് സിദ്ദാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും ജസ്റ്റിസുമാരായ ബെഞ്ച് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു.

 

ആരോഗ്യ രംഗം എത്ര മെച്ചപ്പെട്ട സ്ഥിതിയിലാണുള്ളത്. ഹൃദയം മാറ്റിവയ്ക്കലും തലച്ചോര്‍ ശസത്രക്രിയകളും നടക്കുന്ന ഇടങ്ങളിലാണ് ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത്.

 

ഓക്സിജന്‍ ദൗര്‍ലഭ്യം മൂലം കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

വിഷയത്തില്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അലഹബാദ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

വെള്ളിയാഴ്ചയാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

 

ഓക്സിജന്‍ സിലിണ്ടറിന് വേണ്ടി നിരത്തുകളില്‍ അലയുന്നവരും ഉദ്യോഗസ്ഥരുടെ കാലുകളില്‍ വീഴുന്നവരുമായ സാധാരണ ജനങ്ങളുടെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു

OTHER SECTIONS