ഫ്രാന്‍സില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കം: തെരുവിലിറങ്ങി ജനം

By Priya.18 03 2023

imran-azhar


പാരീസ്: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം ശക്തം. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി.

 

പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെതിരെ അവിശ്വാസത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്ത മേഖലകളിലും പ്രതിഷേധമാണ്.

 

തൊഴിലാളികള്‍ മാലിന്യമെടുക്കുന്നത് നിര്‍ത്തിയതോടെ നഗരം ചീഞ്ഞ് നാറി തുടങ്ങി. പെന്‍ഷന്‍ നയവുമായി ബന്ധപ്പെട്ട് അധോസഭയില്‍ നടത്താനിരുന്ന വോട്ടെടുപ്പ് പോലും തടഞ്ഞു.

 

സര്‍ക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. ഇതോടെ ജനം തെരുവിലിറങ്ങി.പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും മാക്രോണ്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനോടകം ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.

 

എന്നാല്‍, പ്രതിഷേധത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. മാക്രോണിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍
പ്രതിപക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞു.

 

പുതിയ പെന്‍ഷന്‍ നയത്തോട് ഭരണകക്ഷിയിലെ ചിലര്‍ക്കും എതിര്‍പ്പുണ്ട്. അവരുടെ കൂടെ പിന്തുണ കിട്ടിയാല്‍ അവിശ്വാസം വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഒപ്പം 23ന് വലിയ പ്രതിഷേധ പരിപാടിക്കും പദ്ധതിയിടുന്നുണ്ട്.

 

 

 

OTHER SECTIONS