By Priya .31 03 2023
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോളിനും ഡീസലിനും 2 രൂപ കൂടുതല്‍ നല്‍കണം. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.
മദ്യത്തിന്റെ വിലയും നാളെ മുതലാണ് കൂടുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നത്.ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നിലവില്‍ വരുന്നത്.
വ്യാപക പ്രതിഷേധത്തിനൊടുവില്‍ ഒരു രൂപയെങ്കിലും കുറക്കുമെന്ന സൂചനയുണ്ടായെങ്കിലും സര്‍ക്കാര്‍ ഒട്ടും പിന്നോട്ട് പോയില്ല. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും.