സിപിഐ സംസ്ഥാന സമ്മേളനം; ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാട്: പിണറായി വിജയന്‍

By Lekshmi.01 10 2022

imran-azhar

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം ഗണ്യമായി കുറച്ചെന്ന് കുറ്റപ്പെടുത്തി.ഫെഡറല്‍ സംവിധാനത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും നിഷേധാത്മക നിലപാടാണെന്നും പിണറായി വിമര്‍ശിച്ചു.

 

വൈവിധ്യങ്ങളെ ഏകീകരിക്കാനാണ് വലതുപക്ഷ ശക്തികള്‍ രാജ്യത്ത് ശ്രമിക്കുന്നത്. ഇന്ത്യയെ പുനസംഘടിപ്പിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിമര്‍ശനമുന്നയിച്ചു. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാന്‍ ശ്രമം നടക്കുകയാണ്.

 

രാജ്യത്തെ സംരക്ഷിക്കണമെങ്കില്‍ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്ന കേന്ദ്രത്തിന്റെ ലക്ഷ്യം അംഗീകരിക്കാനാകില്ല.

 

OTHER SECTIONS