രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്; 17 ന് എല്‍ഡിഎഫ് യോഗം

By Sooraj Surendran.06 05 2021

imran-azhar

 

 

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും.

 

ഈ മാസം 17 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലാവും മന്ത്രിമാരുടെ കാര്യത്തിലും എണ്ണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാവുക.

 

ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. ഇന്ന് വൈകിട്ട് അഞ്ചിന് എ.കെ.ജി സെന്ററിൽ നടന്ന യോഗത്തിൽ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവർ പങ്കെടുത്തു.

 

ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് ബി യിലെ കെ ബി ഗണേശ് കുമാർ,ജനാധിപത്യ കേരള കോൺഗ്രസ് ആൻ്റണി രാജു,കടന്നപ്പള്ളിയുടെ കോൺഗ്രസ് എഫ്,കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ മന്ത്രിസഭാ ആവശ്യം ഉന്നയിച്ചു.

 

ഇതെല്ലാം എങ്ങനെ പരിഹരിക്കാം സീറ്റുകൾ എങ്ങനെ വിഭജിക്കാം എന്ന പ്രാഥമിക ഘട്ട ചർച്ചയാണ് നടക്കുന്നത്.

 

OTHER SECTIONS