മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല, രാജിവെക്കണം: കെ സുരേന്ദ്രൻ

By Sooraj Surendran.13 04 2021

imran-azhar

 

 

മന്ത്രി സ്ഥാനം രാജിവെച്ച കെ.ടി ജലീലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്.

 

ജലീലിനൊപ്പം തന്നെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും തുല്യപങ്കാണ് ഉള്ളതെന്നും, മുഖ്യമന്ത്രിക്ക് കയ്യൊഴിയാനാവില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

 

ഇന്ന് ഉച്ചയോടെയാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തു.

 

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

 

എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

 

OTHER SECTIONS