മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ‌നിർദേശം നൽകി; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി- മുഖ്യമന്ത്രി

By sisira.22 07 2021

imran-azhar

 

 

 

തിരുവനന്തപുരം: എല്ലാ വകുപ്പുകളിലുമുള്ള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ ‌നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ അറിയിച്ചു.

 

ഉടൻ കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ് മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഒഴിവുകൾ വേഗത്തിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ കൃത്യത ഉറപ്പു വരുത്താൻ പരിശോധനകൾ തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

 

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വവിധ ഓഫിസുകളിൽ പരിശോധന നടത്തുന്നുണ്ട്.

 

ഇതിനു പുറമേ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പു വരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് ചെക്രട്ടറി,ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് ചെക്രട്ടറി എന്നിവരുൾപ്പെട്ട ,സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

OTHER SECTIONS