പിണറായി രാജ്ഭവനിലെത്തി; സര്‍ക്കാര്‍ രൂപീകരണത്തിന് കത്തുനല്‍കി

By Web Desk.15 05 2021

imran-azhar

 

തിരുവനന്തപുരം: പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ച് ഔദ്യോഗികമായി കത്ത് നല്‍കി.

 

സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍, എന്‍ സി പി, ജനാദാതള്‍ എസ്, എല്‍ ജെ ഡി, ഇടത് സ്വതന്ത്രന്‍മാര്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പിണറായി വിജയനെ പിന്തുണച്ച് കത്ത് നല്‍കിയിട്ടുണ്ട്.

 

സര്‍ക്കാര്‍ രൂപീകരണത്തിനായി പിണറായി വിജയനെ ഗവര്‍ണര്‍ ഔദ്യോഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. എല്‍ ഡി എഫ് യോ?ഗം ചേര്‍ന്ന് മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും.

 

 

 

OTHER SECTIONS