By Priya.09 12 2022
ബാഴ്സലോണ: ഗര്‍ഭിണിയ്ക്ക് പ്രസവവേദനയുണ്ടെന്ന് അഭിനയിച്ച് വിമാനം അടിയന്തിരമായി താഴെയിറക്കിയപ്പോള്‍ യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്പെയിനിലെ ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം. വിമാനം നിലത്തിറക്കിയപ്പോള്‍ ഉടന്‍ തന്നെ 28 യാത്രക്കാരാണ് ഓടി രക്ഷപ്പെട്ടത്.
ഇതില്‍ ഗര്‍ഭിണി അടക്കം 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി രാജ്യത്തേക്ക് കടന്ന ബാക്കി യാത്രക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മൊറോക്കയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള പെഗാസസ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്.
ബാഴ്സലോണയില്‍ അടിയന്തരമായി വിമാനം ഇറക്കണമെന്ന് യാത്രക്കാരി അഭ്യര്‍ത്ഥിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഗര്‍ഭിണിയെ ഇറക്കാന്‍ ആംബുലന്‍സും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെയാണ് 28 പേര് ഓടി രക്ഷപ്പെട്ടത്.
കസ്റ്റഡിയിലെടുത്തവരില്‍ അഞ്ച് പേരെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. വിമാനത്തില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയെ പരിശോധനയ്ക്കായി സാന്റ് ജോന് ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
എന്നാല്‍ അവര്‍ക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് യാത്ര തടസപ്പെടുത്തിയതിനും പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.