മധ്യപ്രദേശില്‍ 19,260 കോടിയുടെ പദ്ധതികള്‍; ഡല്‍ഹി-വഡോദര എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

By priya.02 10 2023

imran-azhar

 

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോര്‍ സന്ദര്‍ശിക്കും.സംസ്ഥാനത്ത് 19,260 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.

 

ഏകദേശം 11,895 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡല്‍ഹി-വഡോദര എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

അതേസമയം, 1,880 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും. മോദിയുടെ നേതൃത്വത്തില്‍ പിഎംഎവൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം ആരംഭിക്കും.

 

പിഎംഎവൈ - അര്‍ബന്‍ പദ്ധതിക്ക് കീഴില്‍ 140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വീടുകളും അദ്ദേഹം നാടിന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

രാജ്യത്ത് എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളില്‍ 1,530 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.720 ലധികം ഗ്രാമങ്ങള്‍ക്ക് ഈ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും.

 

150 കോടിയിലധികം രൂപ ചെലവില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടേയും ഇന്‍ഡോറില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന്റെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

 

മാത്രമല്ല, ഉജ്ജയിനിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ഐഒസിഎല്‍ ബോട്ടിലിംഗ് പ്ലാന്റ്, ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്പേയി ദിവ്യാംഗ് സ്പോര്‍ട്സ് ട്രെയിനിംഗ് സെന്റര്‍, 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്വാളിയോര്‍-സുമാവോളി റെയില്‍വേ ലൈനിന്റെ ഗേജ് പരിവര്‍ത്തനം തുടങ്ങി വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

സ്പെയിനിലെ നൈറ്റ്ക്ലബില്‍ തീപിടിത്തം; 13 മരണം

 

മാഡ്രിഡ്: സൗത്ത് ഈസ്റ്റ് സ്പെയിനിലെ മുര്‍സിയയില്‍ നൈറ്റ്ക്ലബില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏറെയും പിറന്നാള്‍ പാര്‍ട്ടിക്ക് വേണ്ടി എത്തിയ ഒരു സംഘത്തില്‍പ്പെട്ടവരാണെന്ന് സ്പാനിഷ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

അടുത്തടുത്തുള്ള മൂന്ന് നൈറ്റ് ക്ലബുകളില്‍ മിലാഗ്രോസ് എന്ന ക്ലബിലാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.മേല്‍ക്കൂര തകര്‍ന്നതാണ് ആളപായം കൂട്ടിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

 

 

 

 

OTHER SECTIONS