കോവിഡ് വ്യാപനം: സംസ്ഥാനത്ത് വാക്സിനേഷന്റെ വേഗം കൂട്ടണമെന്ന് പ്രധാനമന്ത്രി

By സൂരജ് സുരേന്ദ്രൻ .06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷന്റെ വേഗത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന്റെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. വാക്സിനേഷൻ മന്ദഗതിയിലല്ലെന്ന് അതാത് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.

 

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, ഹർഷ വർധൻ, പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട് ഇന്ന് യോഗം ചേർന്നിരുന്നു.

 

ലോക്ക്ഡൗൺ ദിനങ്ങളിലും പൗരന്മാർക്ക് വാക്സിനേഷൻ നൽകാനുള്ള വഴികൾ ഒരുക്കണമെന്നും മോദി പറഞ്ഞു.

 

മരുന്നുകളുടെ ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു.

 

റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉത്‌പാദനം അതിവേഗം വർധിപ്പിക്കുന്നതിനെക്കുറിച്ചും മോദി യോഗത്തിൽ വിശദീകരിച്ചു.

 

OTHER SECTIONS