'വനിത സംവരണ ബില്ലിനെ 'ഇന്ത്യ' സഖ്യം പിന്തുണച്ചത് അര്‍ദ്ധ മനസോടെ; കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നു'

By priya.25 09 2023

imran-azhar

 

ഡല്‍ഹി: വനിത സംവരണ ബില്ലിനെ 'ഇന്ത്യ' സഖ്യം പിന്തുണച്ചത് അര്‍ദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മധ്യപ്രദേശില്‍ വലിയ വികസനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നു. മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു.

 

മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാന്‍ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസിന്റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും മോദി പറഞ്ഞു.

 

എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാര്രിദ്ര്യ നിര്‍മാര്‍ജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാനായില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കുന്നത്.

 

13 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.

 

 

 

 

OTHER SECTIONS