By priya.25 09 2023
ഡല്‍ഹി: പാവപ്പെട്ടവരുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഡ്വഞ്ചര്‍ ടൂറിസവും വീഡിയോ ഷൂട്ടിംഗ് നടത്താനുള്ള സ്ഥലവുമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ഷകരുടെ കൃഷി സ്ഥലവും ഫോട്ടോ ഷൂട്ടിങ്ങിനുള്ള വേദിയായി മാറി. പക്ഷേ തനിക്ക് രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി ഒന്നുമില്ലെന്ന് മോദി പറഞ്ഞു.
പാടത്തിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം കൃഷി ചെയ്യുകയും റെയില്‍വെ സ്റ്റേഷനിലൂടെ ചുവന്ന ഷര്‍ട്ട് ധരിച്ച് പോര്‍ട്ടറുടെ വേഷത്തില്‍ തലയില്‍ പെട്ടി ചുമന്ന് നടക്കുകയും ചെയ്യുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി എത്തിയത്. അവര്‍ നല്‍കിയ ചുവന്ന യൂണിഫോം ഷര്‍ട്ടും ബാഡ്ജും ധരിച്ച് പെട്ടി തലയില്‍ ചുമന്ന് രാഹുല്‍ പിന്നീട് അവര്‍ക്കൊപ്പം നടന്നു.
രാഹുല്‍ ഗാന്ധിക്കായി പോര്‍ട്ടര്‍മാര്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസിന്റെ നാടകമാണെന്നും ഇത്തരം വീഡിയോകളിലൂടെ പാവപ്പെട്ടവരുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ ഷൂട്ടിംഗിന് ഉപയോഗിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
'വനിത സംവരണ ബില്ലിനെ 'ഇന്ത്യ' സഖ്യം പിന്തുണച്ചത് അര്‍ദ്ധ മനസോടെ; കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നു'
ഡല്‍ഹി: വനിത സംവരണ ബില്ലിനെ 'ഇന്ത്യ' സഖ്യം പിന്തുണച്ചത് അര്‍ദ്ധ മനസോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശില്‍ വലിയ വികസനമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നു.മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാന്‍ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസിന്റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും മോദി പറഞ്ഞു.
എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാര്രിദ്ര്യ നിര്‍മാര്‍ജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാനായില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കുന്നത്.
13 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.