സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി

By Sooraj Surendran.15 05 2021

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ വെന്റിലേറ്ററുകള്‍ സംബന്ധിച്ച് ഉടന്‍ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.

 

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണമെന്നും പ്രധാനമന്ത്രി ഇന്ന് ചേർന്ന യോഗത്തിൽ പറഞ്ഞു.

 

അതോടൊപ്പം ഗ്രാമീണ മേഖലയില്‍ കോവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

 

കോവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ സുതാര്യമാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

 

OTHER SECTIONS