By Web Desk.23 03 2023
കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയല്‍ നടിയെന്നും യുവതിയുടെ പരാതിയിലുണ്ട്.
യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.