By Web Desk.21 03 2023
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍. കേന്ദ്ര സര്‍ക്കാരാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും 5 വര്‍ഷത്തേക്ക് നിരോധിച്ചത്.
രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 2022 സെപ്റ്റംബറിലായിരുന്നു നടപടി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നിരോധനം.
കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കു പിന്നാലെ കേരളത്തിലും പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.