ചര്‍ച്ച് ബില്ലില്‍ മൗനം വെടിയണം; മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍

By Greeshma Rakesh.02 04 2023

imran-azhar

 


പത്തനംതിട്ട: ചര്‍ച്ച് ബില്ലില്‍ മൗനം വെടിയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്ററുകള്‍. പത്തനംതിട്ട ഓര്‍ത്തഡോക്സ് പള്ളിപ്പരിസരത്താണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. അതെസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും പോസ്റ്ററിലുണ്ട്. ഓര്‍ത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങൡലായി പതിപ്പിച്ചിരിക്കുന്നത്.

 

'ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം, നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം' എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. എന്നാല്‍ രാവിലെ ആരാധനയ്ക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു.

 


ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധി കൂടിയായ വീണാ ജോര്‍ജ് ഉള്‍പ്പെട്ട സര്‍ക്കാരാണ് സഭാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്ല് കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടുപോകുമ്പോള്‍ സഭയുടെകൂടി പ്രതിനിധിയായിട്ടുള്ള മന്ത്രി, സഭയുടെ താത്പര്യമെന്തെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

 

OTHER SECTIONS