'മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ'; പ്രധാനമന്ത്രിക്കെതിരായ പോസ്റ്റര്‍, 100 പേര്‍ക്കെതിരെ കേസ്

By Priya.22 03 2023

imran-azhar

 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റര്‍ പതിപ്പിച്ച 100 പേര്‍ക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്ററുകളില്‍ അച്ചടിശാലയുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല.

 

പ്രിന്റിംഗ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കല്‍ നിയമം എന്നി വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ ഫയല്‍ ചെയ്തതായി സ്പെഷ്യല്‍ സിപി ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു.

 

എഎപി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഒരു വാനും തടഞ്ഞു. കുറച്ച് പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് എഎന്‍ഐയോട് പറഞ്ഞു. മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകം.

 

OTHER SECTIONS