മോദിക്കെതിരെ ദില്ലിയിൽ അപകീർത്തിപരമായ പോസ്റ്ററുകൾ; 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

By sisira.15 05 2021

imran-azhar

 

 

ദില്ലി: വാക്സീൻ ക്ഷാമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ പോസ്റ്ററുകൾ പതിച്ചതിന് ദില്ലിയിൽ ഇതുവരെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സംഭവുമായി ബന്ധപ്പെട്ട് 21 കേസുകളും രജിസ്റ്റർ ചെയ്തു. നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്സീനുകൾ എന്തിന് വിദേശത്തേക്ക് അയച്ചു എന്നതാണ് പോസ്റ്ററുകളുടെ ഉള്ളടക്കം.

 

പൊതു ഇടങ്ങൾ വികലമാക്കുന്നത് തടയാൻ ദില്ലിയിൽ നടപ്പാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

OTHER SECTIONS