ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാക്കാൻ കാരണം റംസാൻ ആഘോഷം; കൈക്കൊണ്ടത് കരുതൽ നടപടികൾ- ന്യായീകരിച്ച് പ്രഫുൽ പട്ടേൽ

By sisira.14 06 2021

imran-azhar

 

 

 

കൊച്ചി: ലക്ഷദ്വീപിൽ കൈക്കൊണ്ടത് കരുതൽ നടപടികൾ മാത്രമാണെന്ന ന്യായീകരണവുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഈ നിയമങ്ങൾ ജനങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേൽ പറഞ്ഞു.

 

ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാക്കാൻ കാരണം റംസാൻ ആഘോഷമാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ലക്ഷദ്വീപിൽ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുൽ പട്ടേൽ ന്യായീകരിച്ചു.

 

ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ വന്നതാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.


പ്രഫുൽ പട്ടേൽ മുൻകൈയ്യെടുത്ത് നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്.

 

അതിനിടെ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത്‌ ദ്വീപ് നിവാസികളിന്ന് കരിദിനം ആചരിക്കും.

 

കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

 

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

 

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

 

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS