പ്രഫുൽ പട്ടേൽ കൊച്ചിയിലെത്തില്ല; നേരിട്ട് അഗത്തി ദ്വീപിലേക്ക് പോയതായി വിവരം

By sisira.14 06 2021

imran-azhar

 

 

 


കൊച്ചി: വിവാദനയങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊച്ചിയിൽ എത്തില്ല.

 

അദ്ദേഹം നേരിട്ട് അഗത്തിയിലേക്ക് പോയതായാണ് ലഭിക്കുന്ന വിവരം. യാത്രാ ഷെഡ്യൂൾ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

 

എന്നാലിത് അവസാന നിമിഷം റദ്ദാക്കി. ദാമൻ ദിയുവിൽ നിന്നും അദ്ദേഹം എയർഫോഴ്സ് പ്രത്യേക വിമാനത്തിൽ അഗത്തിയിലേക്ക് പോകുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.

 

അഡ്മിനിസ്ടേറ്ററുടെ സന്ദർശനം കണക്കിലെടുത്ത്‌ ദ്വീപ് നിവാസികളിന്ന് കരിദിനം ആചരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടത്തിയ വീട്ടുമുറ്റ നിരാഹാരത്തിനു ശേഷം സേവ് ലക്ഷദ്വീപ് ഫോറം ദ്വീപിൽ ആസൂത്രണം ചെയ്യുന്ന രണ്ടാംഘട്ട സമരമാണിത്.


വീടുകളിൽ കരങ്കൊടി കെട്ടിയും കറുത്ത മാസ്ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി.

കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളിൽ എത്തി ആവശ്യപ്പെട്ടു. കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

 

എന്നാൽ അഡ്മിനിസ്ടേറ്ററെ ബഹിഷ്കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവർ അറിയിച്ചത്.

 

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

 

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

 

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

 

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം.

 

വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

OTHER SECTIONS