ജനസമ്മിതിയിൽ 20 പോയിന്റ് ഇടിവ്, പക്ഷെ മോദി മുന്നിൽ തന്നെ

By Sooraj Surendran.18 06 2021

imran-azhar

 

 

മോണിംഗ് കണ്‍സല്‍ട്ട് എന്ന യുഎസ് കമ്പനിയുടെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റ് നൽകുന്ന വിവരമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയിൽ 20 പോയിന്റ് ഇടിവ്.

 

കഴിഞ്ഞ വർഷം ഇത് 82 ശതമാനമായിരുന്നെങ്കിൽ, ഇപ്പോൾ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

എന്നിരുന്നാലും ജനപ്രീതിയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി താരതമ്യം ചെയ്യുമ്പോൾ മോദി തന്നെയാണ് ഇപ്പോഴും മുൻപന്തിയിൽ.

 

53 ശതമാനമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ജനസമ്മിതി.

 

യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് 44 ശതമാനവും, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 48 ശതമാനവുമാണ് ജനസമ്മിതി.

 

ഇറ്റാലിയൻ ഭരണാധികാരി മാരിയോ ഡ്രാഗിക്കാണ് മോദിക്ക് പിന്നലെ ഏറ്റവും ജനപിന്തുണയുള്ളത് 65 ശതമാനമാണ് പിന്തുണ.

 

OTHER SECTIONS