എല്ലാം വിറ്റ് തുലച്ച് ഒന്നുമില്ലാതായപ്പോൾ പ്രിയങ്കയെ വീട്ടില്‍ നിന്ന് അടിച്ചിറക്കി,ക്രൂരമായി മര്‍ദ്ദിച്ചു; പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം

By Aswany mohan k.14 05 2021

imran-azhar

 


തിരുവനന്തപുരം: അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഇളയമകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദൂരൂഹതയെന്ന് കുടുംബം.

 

ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

 

ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.

 

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഉണ്ണി തന്നെ നിരന്തരം മർദ്ദിക്കുമായിരുന്നു എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. പ്രിയങ്കയെ ഉണ്ണി മർദ്ദിക്കുന്ന വിഡിയോ കുടുംബം പുറത്തുവിട്ടിരുന്നു.

 


തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും പ്രിയങ്കയുടെ സഹോദരി പറഞ്ഞു.

 


ഉണ്ണി പലപ്പോഴായി പല ആവശ്യങ്ങൾക്കായി പ്രിയങ്കയുടെ ആഭരണങ്ങൾ വാങ്ങി വിറ്റിരുന്നു. പ്രിയങ്കയുടെ അമ്മയും ഉണ്ണിക്ക് പണം അയച്ചുകൊടുക്കുമായിരുന്നു.

 

ഒടുവിൽ ഒന്നുമില്ലാതെയായപ്പോൾ പ്രിയങ്കയെ മര്‍ദ്ദിക്കുകയും വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

 

 

 

 

OTHER SECTIONS