സ്ത്രീകൾക്ക് സൗജന്യയാത്ര; വിധവാ പെൻഷൻ 3000 രൂപ, ജനപ്രിയ പദ്ധതികളുമായി പുതുച്ചേരി മുഖ്യമന്ത്രി

By Lekshmi.18 03 2023

imran-azharപുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ജനക്ഷേമ പരിപാടികളിൽ സ്ത്രീകൾക്കാണ് ഇത്തവണ മുൻഗണന.2023 മാർച്ച് 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.

 

 

 

കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്.11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്.12 വർഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.

 

 

സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി പറഞ്ഞു.

 

 

OTHER SECTIONS