പ്രിയപ്പെട്ടവനരികില്‍ അന്ത്യവിശ്രമം; രാജ്ഞിക്ക് വിടപറയാന്‍ രാജ്യം

By Web Desk.18 09 2022

imran-azhar

 


ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം തിങ്കളാഴ്ച. നൂറിലേറെ രാഷ്ട്രത്തലവന്മാര്‍ അടക്കം 2,000 അതിഥികളുടെ സാന്നിധ്യത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍.

 

പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഭൗതികശരീരം വിന്‍ഡ്‌സറിലേക്കു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം മരിച്ച ഭര്‍ത്താവ് ഫിലിപ് രാജകുമാരന് അരികെയാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.

 

തിങ്കളാഴ്ച അന്ത്യയാത്രയ്ക്ക് അകമ്പടി പോകുന്ന നൂറുകണക്കിനു ബ്രിട്ടിഷ് കരസേന, വ്യോമസേന, നാവികസേനാംഗങ്ങള്‍ ശനിയാഴ്ച പൂര്‍ണ റിഹേഴ്‌സല്‍ നടത്തി. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലേക്കു നീളുന്ന ദ് ലോങ് വോക് നിരത്തിലാണ് പരിശീലനം നടത്തിയത്. എലിസബത്ത് രാജ്ഞിക്ക് ആദരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ ആണ് മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നത്. 16 മണിക്കൂര്‍ വരെ കാത്തുനിന്നവര്‍ക്കാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ മൃതദേഹത്തിന് അരികിലേക്ക് എത്താന്‍ കഴിയുന്നത്.

 

ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരം അര്‍പ്പിക്കാനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍ എത്തി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര ഉള്‍പ്പെടെയുള്ള സംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സ്വീകരിച്ചു.

 

ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിന്റ് ജോ ബൈഡന്‍, ജപ്പാന്‍ ചക്രവര്‍ത്തി നാറുഹിതോ, ചക്രവര്‍ത്തിനി മസാകോ എന്നിവരും ലണ്ടനില്‍ എത്തിയിരുന്നു.

 

 

OTHER SECTIONS