എല്ലുകളില്‍ അതി കഠിനമായ വേദന, ശരീര ഭാരം നഷ്ടപ്പെട്ടു: എലിസബത്ത് രാജ്ഞി ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

By web desk .26 11 2022

imran-azhar

 

അവസാന കാലത്ത് എലിസബത്ത് രാജ്ഞി ക്യാന്‍സര്‍ രോഗിയായിരുന്നുവെന്ന് ബുക്കിലൂടെ വെളിപ്പെടുത്തി.ഫിലിപ്പ് രാജകുമാരന്റെ സുഹൃത്തായ ഗെയില്‍സ് ബ്രാന്‍ഡെര്‍ത്ത് പുറത്തിറക്കുന്ന ബുക്കിലാണ് വെളിപ്പെടുത്തലുള്ളത്.

 

എലിസബത്ത് രാജ്ഞി അവസാന കാലത്ത് ബാണ്‍ മാരോ ക്യാന്‍സറിന്റെ പിടിയിലായിരുന്നുവെന്നാണ് എലിസബത്ത് ആന്‍ ഇന്റ്‌മേറ്റ് പോര്‍ട്രെയിറ്റ് എന്ന പുസ്തകത്തില്‍ വിശദമാക്കുന്നത്. രാജ്ഞി പ്രായമായി മരിച്ചുവെന്ന മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് ബുക്കിലെ അവകാശവാദം.

 

എലിസബത്ത് രാജ്ഞിക്ക് അവസാന കാലത്ത് നടക്കാന്‍ ബുദ്ധിമുട്ടും ശരീര ഭാരം നഷ്ടപ്പെടാന്‍ കാരണമായതും മൈലോമ കാരണമായെന്നും ബുക്ക് വിശദമാക്കുന്നു. എല്ലുകളില്‍ അതി കഠിനമായ വേദനയാണ് രാജ്ഞി നേരിട്ടിരുന്നതെന്നും ബുക്ക് അവകാശപ്പെടുന്നുണ്ട്. ഫിലിപ്പ് രാജകുമാരനാണ് ലോക്ഡൗണ്‍ കാലത്ത് രാജ്ഞിക്ക് കൂട്ടായത് എന്നും ബുക്ക് വാദിക്കുന്നുണ്ട്.

 


രാജ്ഞിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരേക്കുറിച്ചും ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബര്‍ 8 ന് 3.10 നാണ് രാജ്ഞിയുടെ മരണസമയം എന്നാണ് നാഷണല്‍ റെക്കോര്‍ഡ്‌സ് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് അവകാശപ്പെടുന്നത്.

 

ഫിലിപ്പ് രാജകുമാരന്‍ മരണപ്പെട്ടതിന് ശേഷം രാജ്ഞിയില്‍ നിസംഗതാ ഭാവം പ്രകടമായി കാണാമായിരുന്നുവെന്നും ബുക്ക് വിശദമാക്കുന്നു. ക്യാന്‍സര്‍ മൂലം ഇടുപ്പിനും നടുവിനുമുള്ള അതികഠിനമായ വേദന രാജ്ഞി സഹിച്ചുവെന്നും ആത്മകഥാ വിഭാഗത്തിലുള്ള ബുക്ക് അവകാശപ്പെടുന്നു. 


കിരീട ധാരണം നടന്നതിന്റെ എഴുപതാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 70 വര്‍ഷമാണ് എലിസബത്ത് രാജ്ഞിയായി തുടര്‍ന്നത്. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു രാജ്ഞിയുടെ അവസാന നിമിഷങ്ങള്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്ഞി ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു.

 

OTHER SECTIONS