റഫാൽ ഇടപാടിൽ അന്വേഷണം? പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

By Sooraj Surendran.12 04 2021

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ ഇടപാടിൽ അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ റഫാൽ ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

 

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെ പൊതുപ്രവർത്തകനായ മനോഹർ ലാൽ ശർമ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

 

റഫാൽ കരാറിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

 

ഫ്രഞ്ച് യുദ്ധവിമാന നിർമാണ കമ്പനിയായ ദസോ ഏവിയേഷൻ, ആയുധ ഇടനിലക്കാരന് കോഴ നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

 

പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുംമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് വ്യക്തമാക്കിയത്.

 

OTHER SECTIONS