അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്ന് രാഹുല്‍; വിധി അപ്രതീക്ഷിതമെന്ന് കെ.സി.വേണുഗോപാല്‍

By Priya.23 03 2023

imran-azhar

 

ന്യൂഡല്‍ഹി: പരാമര്‍ശം നടത്തിയത് ആരെയും വേദിനിപ്പിക്കാനല്ലെന്നും അഴിമതി തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ .

 

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുല്‍ പറഞ്ഞു.'എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പേര്' എന്ന പരാമര്‍ശത്തില്‍, രാഹുലിന് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

 

അപ്പീലിന് സാവകാശം നല്‍കി ഉത്തരവ് മരവിപ്പിച്ച കോടതി, രാഹുലിന് ജാമ്യം അനുവദിച്ചു.അതേസമയം, കോടതി വിധി അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.

 

കേസിലെ തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി നേരിടും. രാജ്യത്ത് സംഭവിക്കുന്നത് ജനമറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS