By Priya.23 03 2023
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ ഇന്നും തുടരും. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്ത് നല്‍കിയിരുന്നു.
മാപ്പ് പറഞ്ഞാല്‍ രാഹുല്‍ ഗാന്ധിയെ ലോകസഭയില്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി.എന്നാല്‍ രാഹുല്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പരമര്‍ശത്തില്‍ ചട്ടലംഘനം ആരോപിച്ചു കോണ്ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ധനാഭ്യര്‍ഥന ഗില്ലറ്റിന്‍ ചെയ്ത് ധനബില്ല് ചര്‍ച്ചയില്ലാതെ പാസാക്കി ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. അതിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി തലവന്‍ ശരത് പവാര്‍ വിളിച്ച യോഗം വൈകിട്ട് ഡല്‍ഹിയില്‍ ചേരും. ശരദ് പവാറിന്റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കാണ് ക്ഷണം.